ഫയര്‍ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു
മലപ്പുറം: മലപ്പുറം നിലമ്ബൂരില്‍ പാട്ടു വേദിയില്‍ ഫയര്‍ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു. തമ്ബോളം ഡാൻസ് ടീമിനെ സജിക്കാണ് പൊള്ളലേറ്റത്.വായില്‍ മണ്ണെണ്ണ ഒഴിച്ച് ഉയര്‍ത്തിപ്പിടിച്ച തീയിലേക്ക് തുപ്പുന്നതിനിടെയായിരുന്നു അപകടെ. യുവാവിന്‍റെ മുഖത്തിനും ശരീരത്തിനും പൊള്ളലേറ്റിട്ടുണ്ട്. കാര്യമായ സുരക്ഷാ മുൻ കരുതലുകള്‍ സ്വീകരിച്ചില്ലെന്നുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നിലമ്ബൂര്‍ നഗരസഭയും നിലമ്ബൂര്‍ വ്യാപാരി വ്യവസായി സമിതിയും ചേര്‍ന്നാണ് പാട്ടുത്സവം സംഘടിപ്പിച്ചത്. 10 മണിവരെ മാത്രമായിരുന്നു പരിപാടി അവതരിപ്പിക്കാൻ പൊലീസ് അനുവദിച്ചത് എന്നാല്‍ 10.50 നാണ് സംഭവം ഉണ്ടായത്.