കണ്ണൂരിൽ മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ചു
കണ്ണൂരിൽ മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ചു. മത്സ്യത്തൊഴിലാളിക്ക് ഗുരുതരപരിക്ക്. ആന്ധ്ര സ്വദേശി ഹരിയർക്കാണ് ഗുരുതര പരിക്കേറ്റത്. ഏഴിമല ഭാഗത്ത് വെച്ചാണ് സംഭവം .തുടർന്ന് പൊള്ളലേറ്റ ഹരിയറെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേപ്പൂരിൽ നിന്നും എത്തിയ ബോട്ടിലാണ് അപകടം നടന്നത് .