ഐഎസ്എൽ: ആശ്വാസ ജയം തേടി ബ്ലാസ്റ്റേഴ്‌സ്; നാളെ കൊച്ചിയിൽ ജംഷഡ്‌പൂരിനെതിരെ ബൂട്ട് കെട്ടും
ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂർ എഫ്സി പോരാട്ടം. വൈകുന്നേരം 7.30 ന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച ബ്ലാസ്റ്റേഴ്സ് ആശ്വാസ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേഓഫ് കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ ആദ്യ ആറിൽ ഇടം പിടിക്കാൻ സാധിച്ചിട്ടില്ല. അവസാന അഞ്ച് മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിച്ചത്. എഫ്സി ഗോവക്ക് എതിരെ കാലത്തിലിറങ്ങിയ ടീമിൽ മാറ്റം വരുത്തിയാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ജംഷീഡ്‌പൂരിനെ നേരിടാൻ ഇറങ്ങുന്നത്.
സസ്പെന്ഷൻ കാരണം കഴിഞ്ഞ കളിയിൽ പുറത്തിരുന്ന പ്രതിരോധ നിര താരം ഹോർമിപാം ആദ്യ ഇലവനിൽ തിരിച്ചെത്തും. മുന്നേറ്റത്തിൽ കമ്യേ പെപ്ര ഇടം പിടിക്കാനും സാധ്യതയുണ്ട്. പരിക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് കളികളിൽ പുറത്തിരിക്കുന്ന മൊറോക്കൻ താരം നോവ സദൗ കളത്തിളിറങ്ങിയേക്കാം. ഈ സീസണിൽ 21 കളികളിൽ നിന്ന് 24 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തും ഇത്രയും കളികളിൽ നിന്നും 37 പോയിന്റുമായി ജംഷഡ്പൂർ നാലാം സ്ഥാനത്താണ്. ആശ്വാസജയം തേടിയാണ് ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുക.