ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി കാസര്‍കോടേയ്ക്ക്
ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി കാസര്‍കോടേയ്ക്ക്. ഇന്നു കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന അദേഹം കുടുംബസുഹൃത്ത് ഡോക്ടര്‍ ഷാജിര്‍ ഗഫാറിന്റെ പിതാവ് പ്രൊഫസര്‍ കെ.കെ.അബ്ദുള്‍ ഗഫാറിന്റെ ആത്മകഥ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. കാസര്‍കോട് സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ധോണിക്ക് പുറമെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ നിന്നുള്ള വിശിഷ്ട അതിഥികളും സംബന്ധിക്കും.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ ധോണി ഈ സീസണോടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയിരുന്നെങ്കിലും ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് സീസണിടയില്‍ വെച്ച് ധോണി തന്നെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. ഏപ്രില്‍ ആദ്യവാരമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ചൈനയിലെ കാണികളുടെ മുന്നില്‍വെച്ചാണ് കളി അവസാനിപ്പിക്കാന്‍ തനിക്ക് ആഗ്രമെന്ന് ധോണി വെളിപ്പെടുത്തിയിരുന്നു.