സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു
കൊല്ലം: സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. കൊല്ലം നിലമേൽ യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വ്യക്തിവിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരംസിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ചെത്തി ഉടമയുമായി തർക്കമുണ്ടാക്കിയെന്നും പിന്നാലെ മറ്റ് പ്രവർത്തകർ സംഘമായി എത്തി മർദ്ദിക്കുകയായിരുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഷാനിനെ അടിക്കുന്നതായും നിലത്തിട്ട് ചവിട്ടുന്നതായും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ അഞ്ച് സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.