തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ ബോട്ടിംഗിന് വിലക്കേര്‍പ്പെടുത്തി
തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ ബോട്ടിംഗിന് വിലക്കേര്‍പ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സര്‍വീസ് നടത്തിയതിനാണ് ഡിടിപിസി സെക്രട്ടറിയുടെ നടപടി. ലൈഫ് ജാക്കറ്റ് ഇല്ലാതെ യാത്ര അനുവദിച്ചതിന് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബോട്ടുകളില്‍ ക്യാമറ സ്ഥാപിക്കാനും പുതിയ ലൈഫ് ജാക്കറ്റുകള്‍ വാങ്ങാനും നിര്‍ദ്ദേശമുണ്ട്.തെക്കന്‍കേരളത്തിലെ പ്രധാന ബോട്ട് സവാരി കേന്ദ്രമായ നെയ്യാര്‍ ഡാമിലാണ് സഞ്ചാരികളുടെ ജീവന്‍ പണയം വെച്ചുള്ള ടൂറിസം വകുപ്പിന്റെ ഈ വിനോദ യാത്ര. കൈക്കുഞ്ഞുങ്ങുമായി എത്തുന്ന സഞ്ചാരികള്‍ക്ക് പോലും ലൈഫ് ജാക്കറ്റില്ല.ബോട്ട് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടാണ് കുട്ടിക്ക് ഒരു ലൈഫ് ജാക്കറ്റ് നല്‍കിയതെന്ന് കാസര്‍കോട് നിന്ന് എത്തിയ സഞ്ചാരികള്‍ പറഞ്ഞു. ലൈഫ് ജാക്കറ്റുകള്‍ പ്ലാറ്റോഫോമിലും ബോട്ടിലുമായി കൂട്ടിയിട്ടായിരുന്നു യാത്ര.