65-ാമത് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് ഉത്രാടം തിരുനാൾ പമ്പാ ജലമേള നേതൃത്വത്തിൽ നടത്തപ്പെടുന്ന സാംസ്ക്കാരിക സമ്മേളനം : കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു
തിരുവനന്തപുരം : 65-ാമത് കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സാംസ്ക്കാരിക സമ്മേളനം കേന്ദ്ര വിദേശകാര്യ – പാർലമെന്ററി കാര്യ മന്ത്രി ശ്രീ. വി മുരളീധരൻ തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സംസ്ഥാന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പിന്റെ ഇൻ ക്രഡിബിൾ ഇന്ത്യയിലും , കേരള ഗോഡ്‌സ് ഓൺ കൺട്രി ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും മുഖ്യപങ്കാളിത്തത്തോടെ കൂടിയാണ് ഈ വള്ളംകളി നടത്തുന്നത്.തിരുവിതാംകൂറിന്റെ വിവിധ മേഖലകളിൽ നടത്തിവരുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സെമിനാറുകളും സ്കൂൾ കോളേജ് തലങ്ങളിൽ മദ്യം മയക്കുമരുന്ന് എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറുകൾ കൂടതെ വഞ്ചിപ്പാട്ട് , മത്സരങ്ങൾ , ഫോട്ടോഗ്രാഫി മത്സരം , ചിത്രരചന മത്സരം , നാടൻ പാട്ട്, കഥകളി , കളരിപയറ്റ് എന്നിവയുടെ പ്രദർശനം എന്നിവയും നടത്തുന്നുണ്ട്. ഡിസംബർ 17ാം തീയതി നടക്കുന്ന 65-ാമത് കെ.സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയിൽ കേരളത്തിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ വിവിധ ഇനത്തിലുള്ള നാല്പതിൽ പരം കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.ശ്രീമതി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി മുഖ്യപ്രഭാഷണം നടത്തി. പമ്പ ബോട്ട് റേസ് വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക മതമേലധ്യക്ഷന്മാർ, ജലോത്സവ സമിതി സെക്രട്ടറി പുന്നൂസ് ജോസഫ് , പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വി.ആർ. രാജേഷ് , കോർഡിനേറ്റർ അനീഷ് തോമസ് വാനീയേത്ത് എന്നിവർ പങ്കെടുത്തു.