കണ്ണൂർ വൈസ് ചാൻസലറിന്റെ നിയമ ലംഘനം മുഖ്യമന്ത്രി ഉടൻ രാജിവെക്കണം; കെ സുധാകരൻ
തിരുവനന്തപുരം: കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നഗ്‌നമായ നിയമലംഘനവും വ്യക്തമായ കൈകടത്തലും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഒരു നിമിഷംപോലും വൈകാതെ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടു. അവിഹിത നിയമനത്തിന് ചുക്കാന്‍പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് ആ സ്ഥാനത്തു തുടരാന്‍ ധാര്‍മികാവകാശം ഇല്ല. മുഖ്യമന്ത്രിയുടെ ആവശ്യത്തിനു കീഴടങ്ങിയ ഗവര്‍ണറും ഗുരുതരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.