കനത്ത മഴയിൽ തലസ്ഥാനത്ത് മണ്ണന്തല – വട്ടപ്പാറ എം.സി റോഡിൽ വെള്ളം കയറി

Spread the love

തിരുവനന്തപുരം : കനത്ത മഴയിൽ തലസ്ഥാനത്ത് മണ്ണന്തല – വട്ടപ്പാറ എം.സി റോഡിൽ വെള്ളം കയറി . പെരിയാംകോട് – വയമ്പാകോണം പ്രദേശം വെള്ളത്തിൽ മുങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി. തുടർച്ചയായി മഴ പെയ്തു മൂലം പ്രദേശത്തെ ജന ജീവിതം ദുരിതത്തിലാണ്.

അതേസമയം മരുതംകോട് തോട് നിറഞ്ഞത് കാരണമാണ് പെരിയാംകോട് – വയമ്പാകോണം താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറാൻ ഇടയായതെന്ന് നാട്ടുകാർ പറയുന്നത് . തോട്ടിലെ കാലാകാലങ്ങളിലെ ചെളി മാറ്റാത്തതിനെ തുടർന്നാണ് തോട് നിറഞ്ഞുകവിഞ്ഞു വെള്ളം ഒഴുകാൻ ഇടയായതെന്നും ഓടകൾ അനികൃതമായി കയ്യേറ്റം നടത്തിയതിലുമാണ് പ്രദേശത്ത് വെള്ളം കയറി മുങ്ങുവാൻ കാരണമായെന്നും നാട്ടുകാർ ആക്ഷേപം ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *