കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ശബരിമല ദര്‍ശനം നടത്തി

Spread the love

കേന്ദ്ര വിദേശകാര്യ, പാർലമെൻ്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ശബരിമല ദര്‍ശനം നടത്തി. രാവിലെ 6:50 നാണ് അദ്ദേഹം ദര്‍ശനത്തിന് എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ്  വി.മുരളീധരൻ അയ്യപ്പ ദര്‍ശനം നടത്തിയത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരേയും, ശബരിമല മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയേയും കണ്ടതിനു ശേഷമാണ് അദ്ദേഹം മലയിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *