കെ.എസ് ആർ ടി സി സൂപ്പർ ഫാസ്റ്റിന്റെ ഹെഡ്‌ലൈറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കോട്ടയം : കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റിന്റെ ഹെഡ്‌ലൈറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹെഡ്‌ലൈറ്റ് തകർത്ത കോട്ടയം പൊൻകുന്നം സ്വദേശിനി സുലു (26) ആണ് അറസ്റ്റിലായത്. പൊതുമുതൽ നശിപ്പിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പൊലീസെടുത്ത കേസിലാണ് നടപടി. കോടിമതയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം ഉണ്ടായത്.തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ്. കോടിമതയിൽ വച്ച് സ്‌ത്രീകൾ സഞ്ചരിച്ചിരുന്ന കാറിലെ മിററിൽ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ തട്ടി. ഇതോടെ ബസിലെ ജീവനക്കാരുമായി ഇവർ തർക്കത്തിലായി. കാർ പെട്ടെന്ന് മറുവശത്തേക്ക് തിരിച്ചപ്പോഴാണ് മിററിൽ തട്ടിയതെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ വാദം.