മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലസ് ബിയാലിയാറ്റ്‌സ്‌കിയുടെ വിചാരണ ബെലാറസില്‍ ആരംഭിച്ചു

Spread the love

ബെലാറസ്: സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലസ് ബിയാലിയാറ്റ്‌സ്‌കിയുടെ വിചാരണ ബെലാറസില്‍ ആരംഭിച്ചു. 2021 ലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലില്‍ തടവിലാക്കപ്പെട്ട നൂറുകണക്കിന് ബെലാറഷ്യക്കാരില്‍ ഒരാളാണ് ബിയാലിയാറ്റ്‌സ്‌കി.സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്നും പ്രതിപക്ഷ പ്രവര്‍ത്തനത്തിന് പണം കടത്തി എന്നതുമാണ് അദ്ദേഹത്തിനെതിരായ ആരോപണം. പിന്നാലെ 2021ല്‍ വിയാസ്‌ന ഗ്രൂപ്പിലെ മൂന്ന് അംഗങ്ങള്‍ക്കൊപ്പം ബിയാലിയാറ്റ്‌സ്‌കിയെ അറസ്റ്റ് ചെയ്തു. കുറ്റം തെളിഞ്ഞാല്‍ വിയാസ്‌ന മനുഷ്യാവകാശ ഗ്രൂപ്പിന്റെ സഹസ്ഥാപകനായ 60കാരന്‍ 12 വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാല്‍ ബെലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ സ്വേച്ഛാധിപത്യ ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിയാലിയാറ്റ്‌സ്‌കി അനുയായികള്‍ പറയുന്നു.റഷ്യന്‍ ഭാഷയ്ക്ക് പകരം ബെലാറഷ്യന്‍ ഭാഷയില്‍ വിചാരണ നടത്താന്‍ ജഡ്ജി വിസമ്മതിച്ചെന്നും വിവര്‍ത്തകനിനായുള്ള ബിയാലിയാറ്റ്‌സ്‌കിയുടെ അഭ്യര്‍ത്ഥന നിരസിച്ചതായും വിയാസ്‌ന ട്വിറ്ററില്‍ ആരോപിച്ചു. ബെലാറസില്‍ നിന്ന് പലായനം ചെയ്ത നാലാമത്തെ അവകാശ സംരക്ഷകനായ Zmitser Salauyou ഇതേ കേസില്‍ വിചാരണ നേരിടുന്നുണ്ട്. ബെലാറസിന്റെ ദീര്‍ഘകാല നേതാവിനെ അധികാരത്തില്‍ നിലനിര്‍ത്തിയ തെരഞ്ഞെടുപ്പിനെച്ചൊല്ലി നടന്ന വന്‍ തെരുവ് പ്രതിഷേധത്തെത്തുടര്‍ന്ന് 2021 ലാണ് ഇവര്‍ അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *