ബിരുദ വിദ്യാർത്ഥി സാന്ദ്രയുടെ ദുരൂഹ മരണം : രണ്ടു വർഷമായി സാന്ദ്ര വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുകൾ

Spread the love

തിരുവനന്തപുരം: പട്ടം പ്ലാമൂടില്‍ ബിരുദ വിദ്യാര്‍ത്ഥി സാന്ദ്രയുടെ ദുരൂഹ മരണത്തില്‍ ബന്ധുക്കളുടെ മൊഴി. പെണ്‍കുട്ടി രണ്ടു വര്‍ഷമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും കോളജില്‍ പോകാറുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കി. അടുത്തിനിടെയായി മുറിക്കുള്ളിലിരുന്ന മൊബൈല്‍ ഗെയിം കളിക്കുകയായിരുന്നു പെണ്‍കുട്ടിയുടെ പ്രധാന വിനോദമെന്നും ബന്ധുക്കള്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കി.മരണത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് പ്ലാമൂട്ടിലെ വീട്ടിനുള്ളില്‍ വായില്‍ ടേപ്പൊട്ടിച്ച് സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു സാന്ദ്രയെന്ന് പൊലീസും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീടിന്റെ താഴത്തെ നിലയിലുള്ള മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് മൂക്കില്‍ ക്ലിപ്പുകള്‍ വച്ച നിലയിലായിരുന്നു കണ്ടത്. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു.മുറിയില്‍ നിന്നും മകള്‍ പുറത്തേക്കിറങ്ങാതിനാല്‍ സേവ്യറും മകനും ചേര്‍ന്ന് വാതില്‍ തള്ളിതുറക്കുകയായിരുന്നു. ജനറല്‍ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *