മഹിളാ കോൺഗ്രസ് സെക്രട്ടറിയേറ്റിൽ നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : മഹിളാ കോൺഗ്രസ് സെക്രട്ടറിയേറ്റിൽ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മഹിളാ കോൺഗ്രസിൻറെ ഒരു വനിതാ പ്രവർത്തക സെക്രട്ടറിയേറ്റിന് മുന്നിലെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചപ്പോഴാണ് മഹിളാ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായത്. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി സെക്രട്ടറി മുന്നിലെ റോഡ് ഉപരോധിച്ചു. ഇതേത്തുടർന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.കെ.എസ്.യു വിദ്യാർത്ഥി നേതാക്കളെ തെരുവിൽ വലിച്ചിഴച്ച് മർദ്ദിച്ചതിനെതുടർന്നും വനിതാ നേതാവിന്റെമൂക്കിൻറെ പാലമടിച്ചു പൊട്ടിച്ച പിണറായിയുടെ പോലീസിന്റെ നര വേട്ടയ്ക്കെതിരെയും മന്ത്രി ആർ. ബിന്ദുവിന്റെ കണ്ണട ധൂർത്തിനുമെതിരെയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റ് മുന്നിൽ മാർച്ച് നടത്തിയത്.