തലസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു
തിരുവനന്തപുരം : തലസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു . മാർച്ചിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നാളെ കെ എസ് .യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത് . തിരുവനന്തപുരം ജില്ലയിലാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. മറ്റ് പ്രതിഷേധ പരിപാടികൾക്ക് കെ.എസ്.യു രൂപം നൽകുമെന്നാണ് നേതാക്കൾ അറിയിച്ചത്. മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപെട്ടാണ് കെ.എസ്.യു മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.