കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷൻ ഫെബ്രുവരി 22 തീയതി വ്യവസായി സംഗമം സംഘടിപ്പിക്കുന്നു
തിരുവനന്തപുരം : MSME മേഖലയിലെ മുഴുവൻ വ്യവസായികളെയും ഉൾക്കൊള്ളുന്ന കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (The kerala State Small industries Association – KSSIA സംസ്ഥാന ഭാരവാഹികളെയും സംസ്ഥാനത്തിലെ 14 ജില്ലകളിലെ KSSIA പ്രതിനിധികളും തിരുവനന്തപുരം ജില്ലയിലെ മുഴുവൻ വ്യവസായികളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യവസായി സംഗമത്തിൽ പ്രമുഖ ബാങ്ക് – ഫിനാൻഷ്യൽ സ്ഥാപനങ്ങളും പങ്കെടുക്കുന്നതിനാൽ അവരുമായുള്ള ആശയവിനിമയത്തിനുള്ള അവസരവും ഉണ്ട് ..KSSIA തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. പ്രദീപ് കുമാർ അധ്യക്ഷ്യം വഹിക്കുന്ന സംഗമം ബഹുമാന്യനായ സംസ്ഥാന വ്യവസായ- കയർ – നിയമ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ് അവർകൾ ഉദ്ഘാടനം നിർവ്വഹിക്കുന്നതും വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. v. ശിവൻകുട്ടി KSSIA വെബ്സൈറ്റും തിരുവനന്തപുരത്ത് തുടങ്ങുന്ന പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ലോഗോ പ്രകാശനവും നിർവ്വഹിക്കുന്നതാണ്. ശ്രീ ശശി തരൂർ MP ശ്രീ v.k പ്രശാന്ത് (MLA) KSSIA സംസ്ഥാന പ്രസിഡന്റ് ശ്രീ നിസാറുദീൻ എന്നിവർ പ്രത്യേക പ്രഭാഷണങ്ങൾ നടത്തുന്നതുമാണ്.വ്യവസായ സംഗമത്തോടൊപ്പം KSSIA ജില്ലാ കമ്മിറ്റി മീറ്റിംഗ് , സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം , സംസ്ഥാന കമ്മിറ്റി മീറ്റിംഗ് എന്നിവയും നടത്തപ്പെടുന്നു. സംസ്ഥാന വ്യവസായ വകുപ്പിലെയും മറ്റിതര വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു.