SDPI വാര്‍ത്താ സമ്മേളനവും ഇഫ്താര്‍ മീറ്റും ഇന്ന്
പ്രിയപ്പെട്ട മാധ്യമ സുഹൃത്തെ,
SDPI സംസ്ഥാന പ്രവര്‍ത്തന സമിതി യോഗം ഇന്ന് തിരുവനന്തപുരം ഹോട്ടല്‍ ഡിമോറയില്‍ വച്ച് രാവിലെ 11 മണി മുതല്‍ നടക്കുകയാണ്. SDPI ദേശീയ പ്രസിഡന്റ് എംകെ ഫൈസിയെ ED അറസ്റ്റ് ചെയ്തതിന് ശേഷം നടക്കുന്ന ആദ്യ സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി (SWC) യാണ് നാളെ നടക്കുന്നത്. SDPI ദേശീയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. യോഗശേഷം സംസ്ഥാന പ്രസിഡന്റ് ഹോട്ടല്‍ ഡിമോറയില്‍ വച്ച് തന്നെ വൈകീട്ട് അഞ്ചിന് മാധ്യമ പ്രവര്‍ത്തകരെ SWC തീരുമാനങ്ങള്‍ അറിയിക്കും.
പല മാധ്യമ സുഹൃത്തുക്കളും SDPI സ്റ്റേറ്റ് കമ്മിറ്റി യോഗത്തിന്റെ വിഷ്വല്‍ ആവശ്യപ്പെട്ടിരുന്നു. നാളെ നടക്കുന്ന SWC യോഗത്തിനിടെ അതിനുള്ള സൗകര്യം ഒരുക്കുന്നതാണ്.
എല്ലാ മാധ്യമ സുഹൃത്തുക്കളും വൈകീട്ട് 5 ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലും തുടര്‍ന്ന് നടക്കുന്ന ഇഫ്താര്‍ സംഗമത്തിലും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.