കോൺഗ്രസ് മുന്നോട്ടുവെയ്ക്കുന്നത് വികസനവും ബഹുസ്വരതയും ” -പ്രിയങ്ക ഗാന്ധി
ബിജെപി രാജ്യം മുഴുവൻ വെറുപ്പും വിഭാഗിയതയും പരത്തുമ്പോൾ ജനങ്ങളുടെ വികസനത്തിന്റെയും സമൃദ്ധിയുടെയും പ്രശനങ്ങൾ പരിഹരിക്കുന്നതുമായ രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി.ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ ശശി തരൂരിനൊപ്പം തിരുവനന്തപുരത്ത് റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. വലിയതുറയിൽ ആരംഭിച്ച് പൂന്തുറയിൽ സമാപിച്ച റോഡ്ഷോക്ക് മഹാപ്രവാഹം പോലെ ആയിരത്തോളം പേരാണ് പങ്കെടുത്തത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് പാലോട് രവി,എം വിൻസെന്റ് എം എൽ എ, വി എസ് ശിവകുമാർ, ശരത് ചന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു.