യുവാവിന് നേരെ വഞ്ചിയൂർ പോലീസിന്റെ മർദ്ദനം
തിരുവനന്തപുരം : യുവാവിന് നേരെ വഞ്ചിയൂർ പോലീസിന്റെ മർദ്ദനം . കൊല്ലം സ്വദേശി സാനീഷ് നെയാണ് പോലീസ് മർദ്ദിച്ചത്. നടുറോഡിൽ നടന്ന അതിക്രമം വിളിച്ചറിയിച്ച യുവാവിന് നേരെയാണ് വഞ്ചിയൂർ പോലീസിന്റെ അഴിഞ്ഞാട്ടം നടത്തിയത്. 6 ദിവസം മുമ്പ് മരിച്ച പോയ തന്റെ അമ്മയെ ചേർത്ത് തെറിവിളിക്കുകയും . തല പിടിച്ച് ബോണറ്റിൽ ഇടിക്കുകയും ചെയ്തു . പോലീസ് നടുറോഡിൽ യുവാവിനെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊതുസമൂഹത്തിൽ നടന്ന അതിക്രമം വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനാണ് തനിക്ക് ഇത്തരത്തിൽ ഒരു അനുഭവം നേരിടേണ്ട വന്നതെന്ന് സാനീഷ് പറഞ്ഞു. നിലവിൽ കമ്മീഷണർ പരാതി നൽകിയിട്ടുണ്ടെന്നും സാനീഷ് വ്യക്തമാക്കിയിട്ടുണ്ട്.