കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട: ഏഴായിരം ലിറ്ററോളം പിടികൂടി
കണ്ണൂർ പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന ഏഴായിരം ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. മരപ്പൊടി ചാക്കുകളിൽ കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർകോട് സ്വദേശി മൂസക്കുഞ്ഞി അറസ്റ്റിലായി. തൃശൂരിലേക്കായിരുന്നു സ്പിരിറ്റ് കൊണ്ടുപോകാൻ ശ്രമിച്ചത്.