രണ്ടാം ഭാരത് ജോഡോയാത്ര 2023 ആദ്യം തന്നെ ആരംഭിക്കാന്‍ കോണ്‍ഗ്രസ് തിരുമാനം

Spread the love

.

രണ്ടാം ഭാരത് ജോഡോയാത്ര 2023 ആദ്യം തന്നെ ആരംഭിക്കാന്‍ കോണ്‍ഗ്രസ് തിരുമാനം. ഇപ്പോള്‍ ബ്രിട്ടനില്‍ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധി തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഭാരത് ജോഡോയാത്രയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും. ഗുജറാത്തില്‍ നിന്നും ആരംഭിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവസാനിക്കുന്ന രീതിയിലാണ് ഭാരത് ജോഡോയാത്ര രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് യൂണിവഴ്‌സിറ്റിയില ജഡ്ജ് സ്‌കുള്‍ ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. അതിന് ശേഷം അദ്ദേഹം ബ്രിട്ടനിലെ വിവിധ ഇന്ത്യന്‍ വംശജഗ്രൂപ്പുകളുമായും സംവദിക്കും. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമായിരിക്കും രണ്ടാം ഭാരത് ജോഡോയാത്രയുടെ റൂട്ടും പ്‌ളാനും നിശ്ചയിക്കുക.

2023 മധ്യത്തിലും അവസാന മാസങ്ങളിലും ഇന്ത്യയിലെ ഏഴ് പ്രധാന സംസ്ഥാനങ്ങളിലേക്ക്്. തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇവയില്‍ കോണ്‍ഗ്രസും ബി ജെ പിയുമായി നേരിട്ട് ഏറ്റമുട്ടുന്ന മധ്യപ്രദേശ്, കര്‍ണ്ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുമുണ്ട്. ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രണ്ടാം ഭാരത് ജോഡോയാത്ര ആരംഭിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കണക്കുക്ൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *