കാറിൽ കടത്തുകയായിരുന്ന 11,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

Spread the love

ഇരിക്കൂർ : കാറിൽ കടത്തുകയായിരുന്ന 11,500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഇരിക്കൂറിൽ ഒരാൾ അറസ്റ്റിൽ. ഇരിട്ടി പുന്നാടെ ചേരൻ വാലിയത്ത് കബീർ (30) ആണ് പിടിയിലായത്. ഇന്നലെ രാത്രി വാഹനപരിശോധനയ്ക്കിടെ പെരുവളത്തുപറമ്പിലാണു സംഭവം. കാറിന്റെ സീറ്റിനടിയിലും ഡിക്കിയിലുമായാണ് പാൻമസാല സൂക്ഷിച്ചിരുന്നത്. ഇരിട്ടി, പുന്നാട് മേഖലയിലെ കടകളിൽ വിൽക്കാൻ മംഗളൂരുവിൽനിന്നു കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. കാർ കസ്റ്റഡിയിലെടുത്തു.ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ കെ.ദിനേശൻ, എസ്ഐ കെ.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.വി.പ്രഭാകരൻ, സിവിൽ പൊലീസ് ഓഫിസർ നിധിൻ ഇമ്മാനുവൽ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *