ഹിമചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലുമായി 13 പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്
ഷിംല: ഹിമചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലുമായി 13 പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. രണ്ട് സംസ്ഥാനങ്ങളിലും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും റോഡ് ഗതാഗതം തടസപ്പെടുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷിംല ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ അതിശക്തമായ മഴ പ്രവചിച്ച് ഐഎംഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, ഷിംല, സിര്‍മൗര്‍, കംഗ്ര, ചമ്പ, മാണ്ഡി, ഹമീര്‍പൂര്‍, സോളന്‍, ബിലാസ്പൂര്‍, കുളു എന്നീ ഒമ്പത് ജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഷിംല, മാണ്ഡി, സോളന്‍ ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ബുധനാഴ്ച്ച മുതല്‍ രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.