ബി.ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Spread the love

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി/ വര്‍ക്കിംഗ് പ്രൊഫഷണല്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മൂന്നോ രണ്ടോ വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എന്‍ജിനിയറിംഗ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് / ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍/ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ മൂന്നു വര്‍ഷ ഡി.വോക്ക്, അല്ലെങ്കില്‍ 10, +2 തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി.എസ്.സി ബിരുദം നേടിയവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യത നേടി പ്രവേശന പരീക്ഷ പാസായ അപേക്ഷാര്‍ഥികള്‍ക്ക് ബി.ടെക് ഏതു ബ്രാഞ്ചിലേക്കും പ്രവേശനം നേടാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളില്‍ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കോഴ്‌സിലേക്കുള്ള പ്രവേശനം. അപേക്ഷാ ഫീസ് ഓണ്‍ലൈനായി മെയ് 20 വരെ ഒടുക്കാവുന്നതാണ്. മെയ് 22 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പൊതുവിഭാഗത്തിന് 1100 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 550 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 0471-2560327, www.lbscentre.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *