അയ്യപ്പ സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി അച്ഛനും മകളും

Spread the love

അയ്യപ്പഭക്തര്‍ക്ക് നയനാനന്ദകരമായ കാഴ്ചയൊരുക്കി ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ വിബിന്‍ പന്ത്രണ്ടാം വര്‍ഷവും ശബരിമല സന്നിധിയില്‍ നൃത്താര്‍ച്ചന നടത്തി. ഇത്തവണ വിബിനൊപ്പം ചുവടുകള്‍ വയ്ക്കാന്‍ ആറു വയസ്സുകാരി മകള്‍ വിശ്വജനനിയും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമായി. പതിവ് തെറ്റിക്കാതെയാണ് വിബിന്‍ വര്‍ഷം തോറും അയ്യപ്പസന്നിധിയില്‍ തന്റെ കലയെ വഴിപാടായി സമര്‍പ്പിക്കുന്നത്. ഭരതനാട്യവും മറ്റ് ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അച്ഛന്റെയും മകളുടെയും പ്രകടനം. ഭക്തിനിര്‍ഭരമായ പരിപാടി ആസ്വദിക്കാന്‍ നിരവധി ഭക്തരാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയിത്.

Leave a Reply

Your email address will not be published. Required fields are marked *