അമ്പത് പിന്നിട്ടവരിൽ പകുതിപേർക്കും പൈൽസ് ഉണ്ടാകുമെന്ന് പഠനങ്ങൾ; ലക്ഷണങ്ങളും ചികിത്സയും
അര്‍ശസ് അഥവാ മൂലക്കുരു (പൈല്‍സ്) ഒരു സാധാരണ അവസ്ഥയാണ്. മലദ്വാരത്തിന്റെയും മലാശയത്തിന്റെയും അകത്തും പുറത്തും കാണുന്ന, വീര്‍ത്ത, വലുതായ സിരകളാണ് മൂലക്കുരു. ഇവ വേദനയുളവാക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതും രക്തസ്രാവത്തിന് കാരണമാകുന്നതുമാണ്. എല്ലാവര്‍ക്കും ജന്മനാ മൂലക്കുരു ഉണ്ടെങ്കിലും അവ വീര്‍ക്കുകയും വലുതാകുകയും ചെയ്യുമ്പോള്‍ മാത്രമേ അസ്വസ്ഥത ഉണ്ടാക്കുകയുള്ളൂ. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ഇത് ബാധിക്കുന്നു. പ്രായമാകുന്തോറും ഇത് കൂടുതല്‍ സാധാരണമാണ്; 50 വയസ്സിനു മുകളിലുള്ളവരില്‍ പകുതിയിലധികം പേരെയും ഇത് ബാധിക്കുന്നു.*മൂലക്കുരുവിന്റെ തരങ്ങള്‍*മൂലക്കുരു എവിടെ ഉണ്ടാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ തരങ്ങള്‍. മലാശയത്തിനകത്തോ പുറത്തോ മൂലക്കുരു ഉണ്ടാകാം.*1. ആന്തരികം (Internal Piles)?*മലാശയത്തിനുള്ളില്‍ സിരകള്‍ (superior rectal veins) അതിസമ്മര്‍ദ്ദം മൂലം വീര്‍ത്ത് രൂപം കൊള്ളുന്നു. ആന്തരിക മൂലക്കുരുവില്‍ രക്തസ്രാവമുണ്ടാകാം, മൂലക്കുരു മലദ്വാരത്തിന് പുറത്തേക്ക് നീളുകയോ വീര്‍ക്കുകയോ ചെയ്യാം. ഈ മൂലക്കുരുവില്‍ വേദനയോ രക്തസ്രാവമോ പൊതുവേ കുറവായിരിക്കും.*2. ബാഹ്യം (External Piles)*മലദ്വാരത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിന് താഴെയായി സിരകള്‍ (inferior rectal veins) വീര്‍ത്ത് രൂപം കൊള്ളുന്നു. ബാഹ്യ മൂലക്കുരു ചൊറിച്ചിലും വേദനയും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.*3. ത്രോംബോസ്ഡ് പൈല്‍സ് (Thrombosed Piles)*ബാഹ്യ മൂലക്കുരുവില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. ഇവ സാധാരണയായി കടുത്ത വേദനാജനകമാണ്, കൂടാതെ മലദ്വാരത്തിന് പുറത്ത് ഒരു പര്‍പ്പിള്‍/നീല മുഴ രൂപപ്പെടാന്‍ കാരണമാകുന്നു.*മൂലക്കുരുവിന്റെ കാരണങ്ങൾ?*മലദ്വാരത്തില്‍ അമിതമായ സമ്മര്‍ദ്ദം ചെലുത്തുന്ന അവസ്ഥയോ, ക്രമരഹിതമായ മലമൂത്രവിസര്‍ജ്ജനം (മലബന്ധം/വയറിളക്കം) കാരണമോ പൈല്‍സ് ഉണ്ടാകാം.മലമൂത്ര വിസര്‍ജ്ജനത്തിനായി ശക്തമായി ബലംചെലുത്തുകഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്താന്‍ ആയാസപ്പെടുകടോയ്ലെറ്റില്‍ ദീര്‍ഘനേരം ഇരിക്കുകവിട്ടുമാറാത്ത മലബന്ധം അല്ലെങ്കില്‍ വയറിളക്കംഫൈബര്‍ കുറവുള്ള ഭക്ഷണം കഴിക്കല്‍ഗര്‍ഭം, അമിതഭാരംആനല്‍ സെക്‌സില്‍ ഏര്‍പ്പെടല്‍*മൂലക്കുരു എങ്ങനെ തടയാം…?*അധികനേരം ഇരിക്കുകയോ, മലവിസര്‍ജനത്തിന് ബലം പ്രയോഗിക്കുകയോ ചെയ്യരുത്മലം പിടിച്ചുവെക്കരുത്ധാരാളം വെള്ളം കുടിക്കുക. കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍) കഴിക്കുകവ്യായാമം ചെയ്യുക.ആയുര്‍വേദത്തിലൂടെ പ്രതിരോധിക്കാംത്രിഫല ചൂര്‍ണം കൊണ്ടുള്ള സിറ്റ്‌സ് ബാത്തുകള്‍ (Sitz Baths)അവിപത്തി ചൂര്‍ണം:മലബന്ധം ഉള്ളവര്‍ക്ക്, മലം മൃദുവായി പോകുന്നതിന് ഉത്തമം.

