പട്ടാപ്പകൽ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു

Spread the love

പാലക്കാട് വടക്കഞ്ചേരിയിൽ പട്ടാപ്പകൽ മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. തേൻകുറിശ്ശി സ്വദേശിയായ ബാലന്റെ മൊബൈൽ ഫോണും പണവുമാണ് രണ്ടുപേർ തട്ടിയെടുത്തത്. സംഭവത്തിൽ വടക്കഞ്ചേരി സ്വദേശിയായ സഞ്ജു , കിഴക്കഞ്ചേരി സ്വദേശി ജിത്തു എന്നിവരെ വടക്കഞ്ചേരി പോലീസ് പിടികൂടി. പെയിന്റിങ് തൊഴിലാളിയായ ബാലൻ ഭക്ഷണം കഴിക്കാൻ പോകുമ്പോഴാണ് ദേശീയപാത വടക്കഞ്ചേരിയിൽ റോയൽ ജംഗ്ഷന് സമീപം , പ്രതികൾ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രതികളിൽ ഒരാളായ സഞ്ജു നേരത്തെയും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *