നാട്ടിൽ നടക്കുന്ന സകല കുഴപ്പങ്ങളുടെയും തുടക്കം ലഹരിയിൽ നിന്ന് : ഡോ: എം കെ മുനീർ എം എൽ എ

Spread the love

തിരുവനന്തപുരം: നമ്മുടെ നാട് വലിയ ആപത്തിലൂടെയാണ് കടന്നു പോകുന്നത്. ഓരോ ദിവസവും ദൃശ്യ ശ്രവണ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഞെട്ടിക്കുന്ന വാർത്തകളാണ് നാം അറിയുന്നത്. കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കൂത്തരങ്ങായി കേരളം മാറിയിരിക്കുകയാണ്. എല്ലാ ഹീന പ്രവർത്തികളുടെയും തുടക്കം മദ്യ ലഹരിയാണ് എന്ന് പോലീസ് തന്നെ റിപ്പോർട്ട് നൽകുന്നുണ്ട്. എന്നിട്ടും ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ ഈ തെറ്റായ സമീപനത്തെ അരയും തലയും മുറുക്കി കക്ഷി-രാഷ്ട്രീയത്തിന് അതീതമായി ഏവരും എതിർക്കണമെന്ന് ഡോക്ടർ എം കെ മുനീർ എംഎൽഎ അഭിപ്രായപ്പെട്ടു. ലഹരി നിർമാർജന സമിതി സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി നിർമാർജന സമിതി സംസ്ഥാന പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ധർണക്ക് അഭിവാദ്യങ്ങൾ നേർന്നു. ലഹരി നിർമാർജന സമിതി സംസ്ഥാന ട്രഷറർ എം കെ എ ലത്തീഫ് സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പിഎംകെ കാഞ്ഞിയൂർ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി സി എം യൂസഫ് ആമുഖഭാഷണം നിർവഹിച്ചു. സെക്രട്ടറി സൈഫുദ്ദീൻ വലിയകത്ത് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, പി ഉബൈദുള്ള എംഎൽഎ, കെ കെ രമ എംഎൽഎ, മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ബീമാപള്ളി റഷീദ്, സംസ്ഥാന ഭാരവാഹികളായ ഷാജു തോപ്പിൽ, ബഷീർ കാട്ടൂർ, അഹമ്മദ് ജമാലുദ്ദീൻ, അഷ്റഫ് കോരങ്ങാട്, മൂസാൻ പാട്ടില്ലത്ത്, വനിതവിങ്ങ് സംസ്ഥാന പ്രസിഡൻറ് പി സഫിയ, ജനറൽ സെക്രട്ടറി കെ മറിയം ടീച്ചർ, ട്രഷറർ ഷാജിത നൗഷാദ്, ഭാരവാഹികളായ മീരാറാണി കൊല്ലം, ടി കെ സീനത്ത്, അസ്മ നല്ലളം, ഹാജറുമ്മ ബി, സാലിഹ കെ എം, വിവിധ ജില്ലാ ഭാരവാഹികളായ സയ്യിദ് ശുഹൈബ് തങ്ങൾ, കാളാക്കൽ മുഹമ്മദലി, വൈ എ സലിം ഹമദാനി, ഫൈസൽ പി പി, മുഹമ്മദ് ലൈസൽ, ഹുമയൂൺ കബീർ, സജി സദാശിവൻ, ഷാജഹാൻ കഴക്കൂട്ടം, നെല്ലനാട് ഷാജഹാൻ, ഷുക്കൂർ ചെമ്പറക്കി, കെ ഹുസൈൻ പത്തനംതിട്ട, അയ്യൂബ് ആലുക്കൽ, പച്ചീരി ഫാറൂഖ്, ഹാരിസ് കരമന, അബ്ദുൽ അസീസ് കോട്ടയം, എൻ കെ അബ്ദുൽ ജലീൽ തൃശ്ശൂർ, അഷ്റഫ് പറക്കുന്നം, അഷ്റഫ് കാട്ടിൽ, ലത്തീഫ് ഒതളൂർ, ഒ വി ഹനീഫ, എം വി ഹമീദ്, എസ് മുഹമ്മദ്, ഷാജി കരിമുട്ടം തുടങ്ങിയവർ ധർണ്ണയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു പിഎംക കാഞ്ഞിയൂർ ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *