ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട് :മൂന്ന് മരണം വ്യാപക നാശനഷ്ടം

Spread the love

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. മഴക്കെടുതിയില്‍ മൂന്ന് മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക എന്നാണ് പ്രവചനം. ഇന്നലെ പെയ്ത കനത്ത മഴയില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തില്‍ അനുഭവപ്പെട്ടത്.ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. അതേസമയം തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ ഭാഗം പൂര്‍ണ്ണമായി മാറ്റാനുള്ള ശ്രമം തുടരുകയാണ്. ടെര്‍മിനില്‍ ഒന്നില്‍ നിന്ന് ഇന്ന് വിമാനസര്‍വീസുകള്‍ സാധാരണനിലയാകുമെന്ന് വിവരം. മഴക്കെടുതി നേരിടാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. വസന്ത് കുഞ്ചില്‍ മതിലിടഞ്ഞ് കുഴിയില്‍ വീണ് കാണാതായ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *