വെള്ളമാടുകുന്ന് കോവൂര്‍ റോഡില്‍ കടകള്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം
കോഴിക്കോട്: വെള്ളമാടുകുന്ന് കോവൂര്‍ റോഡില്‍ കടകള്‍ പ്രവര്‍ത്തിച്ചിരുന്ന ഇരുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം. അപകടത്തില്‍ ആളപായമില്ല.ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. തയ്യല്‍ക്കടയും വര്‍ക്ക് ഷോപ്പുമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.ഞായറാഴ്ച ആയതിനാല്‍ ഈ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നില്ല. 50 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്.