വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിനോടനുബന്ധിച്ചുള്ള അഷ്ടദ്രവ്യ ഗണപതിഹോമം ആരംഭിച്ചു

Spread the love

തൃശൂര്‍: തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിനോടനുബന്ധിച്ചുള്ള അഷ്ടദ്രവ്യ ഗണപതിഹോമം ആരംഭിച്ചു. തന്ത്രി പുലിയന്നൂര്‍ ശങ്കര നാരായണ നമ്പൂതിരിയാണ് ഗണപതിഹോമത്തിന് തിരിതെളിച്ചത്. രാവിലെ 9 30 നാണ് ആനയൂട്ട്. മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കുന്നതോടെ ആനയൂട്ടിന് തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *