ലഹരിക്കെതിരെ കർമപദ്ധതി : സംസ്ഥാനതല ശില്പശാല തിരുവനന്തപുരത്ത്
തിരുവനന്തപുരം; കേരളത്തിൽ വർദ്ധിച്ചുവരുന്ന മദ്യ – മയക്കുമരുന്ന് വ്യാപനവും വിപത്തും നിർമ്മാർജനം ചെയ്യുന്നതിനുള്ള കർമ്മപദ്ധതി ആവിഷ്‌കരിക്കുന്നതിനായുള്ള സംസ്ഥാനതല ശില്പശാല ജൂലൈ 1 (ശനിയാഴ്ച ) രാവിലെ 9.30 മുതൽ തിരുവനന്തപുരത്തു നടക്കും.ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ, ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്റർ (അഡിക് ) – ഇന്ത്യ, നാഷണൽ റിസോഴ്സ് സെന്റർ ഫോർ നോൺ കമ്മ്യൂണിക്കേബിൾ ഡിസീസസ് എന്നിവയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല കേരള ഹൈകോടതി ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് ഉൽഘാടനം ചെയ്യും. ജസ്റ്റിസ് സോഫി തോമസ് മുഖ്യപ്രഭാഷണം നടത്തും.തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ശ്രി. പി. വി. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ജയിൽ ഡിജിപി ശ്രീ. കെ. പദ്മകുമാർ IPS, ജില്ലാ ജഡ്ജി (NDPS Cases) ശ്രീ. കെ. പി. അനിൽകുമാർ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശ്രീ. ഷിബു ഡാനിയേൽ, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി ശ്രീ. എസ്. ഷംനാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ ശ്രീ. മുഹമ്മദ് ആരിഫ് ഖാൻ, അഡിക് ഇന്ത്യ ഡയറക്ടർ ശ്രീ. ജോൺസൺ ജെ. ഇടയറന്മുള എന്നിവർ പ്രസംഗിക്കും.എൻഫോഴ്സ്മെന്റ്, ബോധവത്കരണം, ചികിത്സാ – പുനരാധിവാസം എന്നീ വിഷയങ്ങളെ ആസ്പദമാക്കി തുടർന്ന് നടക്കുന്ന ശിൽപ്പാശാലകളിൽ ഡോ. എ. എസ്. പ്രദീപ് കുമാർ, ഡോ. ബിബിൻ കെ. ഗോപാൽ, ശ്രീ. സാജു വി. ഇട്ടി, ഡോ. എം. എസ്. മനു, ഡോ. അർ. ജയകൃഷ്ണൻ, ശ്രീ. ജോൺസൺ ജെ. ഇടയറന്മുള, ശ്രീ. സുരേഷ് റിച്ചാർഡ്, ഡോ. എസ്. കെ. ശ്രീകുമാർ, ഫാ. ജിജു വർഗീസ്, ഡോ. എബൽ കെ. ശാമുവൽ എന്നിവർ നേതൃത്വം നൽകും.ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എസ്. ഷംനാദ്-ന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം, ലഹരിവിരുദ്ധ കർമ്മപദ്ധതിയുടെ കരട് രേഖ പ്രഖ്യാപിക്കും. കേരള ലേജിസ്ലെച്ചർ സെക്രട്ടറി ജില്ലാ ജഡ്ജി ശ്രീ. എ. എം. ബഷീർ സമ്മേളനം ഉത്ഘാടനം ചെയ്യും. പ്രൊഫ. ഡോ. ജോമ്സി ജോർജ് (അസോസിയേറ്റ് ഡയറക്ടർ, നാഷണൽ റിസോഴ്സ് സെന്റർ ഫോർ നോൺ കമ്മ്യൂണിക്കേബിൾ ഡിസീസസ്), തിരുവനന്തപുരം പ്രിൻസിപ്പൽ മാജിസ്‌ട്രേറ്റ് ശ്രീ. പി. അരുൺ കുമാർ എന്നിവർ പ്രസംഗിക്കും.