മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയോട് കീഴങ്ങാൻ ഹൈക്കോടതി
കൊച്ചി: മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയോട് കീഴങ്ങാൻ ഹൈക്കോടതി.പി വി ശ്രീനിജിൻ എം എൽ എ നൽകിയ അപകീർത്തി കേസിൽ ഷാജൻ സ്കറിയ സമർപ്പിച്ച മുൻകൂർ ജാമ്യം നിഷേധിച്ചാണ് ഹൈക്കോടതിയുടെ നിർദേശം. കേസിൽ എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.വ്യാജവാര്‍ത്ത നല്‍കി, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ തന്നെ ഷാജന്‍ ഒളിവില്‍പ്പോവുകയായിരുന്നു.