തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വഴി എത്തിച്ച മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചു
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വഴി എത്തിച്ച മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചു. മത്സ്യത്തിന് വേണ്ടത്ര ഗുണനിലവാരം ഇല്ലെന്ന് ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിൽ ആയിരുന്നു പരിശോധന. ബംഗാളിൽ നിന്ന് തൃശ്ശൂരിലെ ശക്തൻ മാർക്കറ്റിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു മത്സ്യം. എന്നാൽ പ്രാഥമിക പരിശോധനയിൽ മത്സ്യത്തിന് നിലവാരമില്ലെന്ന് കണ്ടെത്താനായില്ല. അതേസമയം തുടർന്ന് സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി കാക്കനാട് ലാബിലേക്ക് അയച്ചു. ഇതിനിടെ പരിശോധനയ്ക്ക് വിധേയമാകാതെ ലോഡ് കയറ്റി പോയ വാഹനം പോലീസ് ഇടപെട്ട് തിരികെയെത്തിച്ച് പരിശോധന നടത്തി. 36 പെട്ടി മത്സ്യമാണ് ട്രെയിൻ വഴി തൃശ്ശൂരിൽ എത്തിച്ചത്. ഇതിൽ 21 പെട്ടിയിൽ ഉണക്കമീനും ബാക്കി പെട്ടിയിൽ പച്ച മത്സ്യവും ആയിരുന്നു.