അവധിക്കാലത്ത് വീടുപൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

Spread the love

തിരുവനന്തപുരം: അവധിക്കാലത്ത് വീടുപൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. വീട് പൂട്ടി ഉല്ലാസയാത്ര പോകുന്ന വിവരം സോഷ്യൽ മീഡിയ വഴി പരസ്യമാക്കുന്നത് അത്ര സുരക്ഷിതമല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.വീട് പൂട്ടി യാത്ര പോകുമ്പോൾ നിങ്ങൾക്ക് ആ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാമെന്ന് പോലീസ് വ്യക്തമാക്കി.യാത്ര പോകുന്ന ദിവസങ്ങളിൽ പാൽ പത്രം തുടങ്ങിയവ വേണ്ട എന്ന് ബന്ധപ്പെട്ടവരെ അറിയിക്കണം. പുറത്തുള്ള ലൈറ്റുകൾ എപ്പോഴും കത്തിച്ചിടാതിരിക്കാൻ ശ്രദ്ധിക്കുക. രാത്രി ലൈറ്റ് ഇടാൻ അയൽക്കാരെയോ ബന്ധുക്കളെയോ ഏർപ്പാട് ചെയ്യുകയോ സെൻസർ ലൈറ്റുകൾ ഉപയോഗിക്കുകയോ ചെയ്യാം. യാത്ര പോകുമ്പോൾ അടച്ചിട്ട വീട്ടിൽ സ്വർണ്ണം പണം എന്നിവ സൂക്ഷിക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *