പൊൻമുടി വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം
തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊൻമുടി വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന നാല് പേരിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപെടുത്താൻ ശ്രമം തുടരുകയാണ്. മഴയും മൂടൽമഞ്ഞുമുള്ള കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹമാണെന്നാണ് നാട്ടുകാർ അറിയിച്ചത്. അഞ്ചലിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ബ്രേക്ക് നഷ്ടപ്പെട്ട് കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന.