സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സിപിഎമ്മിലേക്ക്
തിരുവനന്തപുരം: സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ സിപിഎമ്മിലേക്ക്. എകെജി സെന്‍ററിൽ എത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച്ച നടത്തി. ശേഷം ഇന്ന് ബിജെപി നേതൃത്വത്തിന് രാജികത്ത് സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽനിന്നു നേരിട്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കലാകാരനെന്ന നിലയിൽ പ്രവർത്തിക്കാൻ കൂടുതൽ നല്ല പാർട്ടി സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ ചേർന്ന രാജസേനൻ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കര മണ്ഡലത്തിൽ മത്സരിച്ചിരുന്നു.