സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ട്രെയിനിൽ തീവെപ്പ്

Spread the love

കണ്ണൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ട്രെയിനിൽ തീവെപ്പ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീ പിടിച്ചു. ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിനാണ് തീ പിടിച്ചത്. ട്രെയിനിന്റെ ഒരു ബോഗി കത്തി നശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരിക്കവെയാണ് സംഭവം. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.തീ പിടിത്തമുണ്ടായത് എലത്തൂരിൽ തീവയ്പുണ്ടായ അതേ ട്രെയിനിന് തന്നെ എന്നതാണ് ദുരൂഹത വർധിപ്പിക്കാൻ കാരണമായിരിക്കുന്നത്. ആരോ മനഃപൂർവ്വം ട്രെയിനിന് തീയിടുകയായിരുന്നു എന്ന സംശയത്തിലാണ് അധികൃതർ. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്.മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് തീ അണച്ചത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *