സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ ഒറ്റ രജിസ്ട്രേഷൻ സീരീസ്

Spread the love

തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ ഒറ്റ രജിസ്ട്രേഷൻ സീരീസ്. എല്ലാ വാഹനങ്ങളും തിരുവനന്തപുരത്ത് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ്–2 ൽ രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. ഇതോടെ എല്ലാ സർക്കാർ വാഹനങ്ങൾക്കും കെഎൽ 90 എ എന്ന ഒറ്റ രജിസ്ട്രേഷൻ സീരീസായിരിക്കും. കൂടാതെ കെഎൽ 90 ബി കേന്ദ്രസർക്കാർ, കെഎൽ 90 സി തദ്ദേശ സ്ഥാപനങ്ങൾ, കെഎൽ 90 ഡി സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നൽകുക.നിലവിൽ അതതു ജില്ലകളിലെ ആർടി ഓഫിസുകളിൽ രജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും ഈ ഓഫിസിൽ റീ രജിസ്ട്രേഷൻ നടത്തണം. എല്ലാ പഞ്ചായത്തുകളുടെയും വാഹനങ്ങൾ തിരുവനന്തപുരത്താകും രജിസ്റ്റർ ചെയ്യുക. ഇത് ഓൺലൈൻ വഴി ചെയ്യാനും അവസരമുണ്ട്. സർക്കാർ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് പുതിയ സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *