സിപിഎം പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം കത്തിനിൽക്കുമ്പോൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് തൃശൂരിൽ
സിപിഎം പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം കത്തിനിൽക്കുമ്പോൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് തൃശൂർ ജില്ലയിലെത്തുന്നു. അഴീക്കോടൻ രാഘവൻ ദിനാചരണത്തിനാണെത്തുന്നതെങ്കിലും സിപിഎം സംഘടനാ പ്രതിസന്ധിയാണ് ജില്ലയിൽ ഇന്ന് സെക്രട്ടറിക്ക് മുന്നിലുള്ള പ്രധാന പ്രശ്നം. ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. യോഗത്തിലെ പ്രധാന അജണ്ട സമകാലിക വിഷയങ്ങൾ തന്നെയാണ്. നേരത്തെ പാർട്ടിക്ക് ലഭിച്ച പരാതികളിൽ നടപടിയെടുത്തതിന്റെ റിപ്പോർട്ടിങ്ങും വിവിധ കമീഷൻ റിപ്പോർട്ടുകളും പരിഗണിക്കുന്നുണ്ട്.കരുവന്നൂരിൽ സംസ്ഥാന നേതാക്കൾക്ക് പങ്കുള്ളതും സിപിഎമ്മിന് തലവേദനായായിട്ടുണ്ട്. പാര്‍ട്ടിയിലെ രണ്ട് സംസ്ഥാന കമ്മിറ്റി അംഗവും ഒരു സംസ്ഥാന സെക്രട്ടേറിയറ്റംഗവും സംശയനിഴലിലാണ്. എ.സി. മൊയ്തീൻ എംഎൽഎ ജില്ലാസെക്രട്ടറിയായതിന് ശേഷമാണ് ക്രമക്കേടിന്റെ ആഴം വർധിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. മൊയ്തീൻ ശക്തമായ നടപടിയെടുക്കാതെ അഴിമതിക്ക് ഒത്താശ ചെയ്തെന്നാണ് സിപിഎം പ്രവർത്തകർ നേതൃത്വത്തെ അറിയിച്ചത്. ജില്ലയിലെ മുതിർന്ന നേതാക്കളുടെ മോശമായ രീതിയെ ശക്തമായി ഇന്നത്തെ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയുടെ വിമർശനമുണ്ടാകും.ഇഡി ഇനി ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ മൊയ്തീന്റെ അറസ്റ്റിലേക്കു നീങ്ങുമെന്ന സൂചനയുണ്ട്. അതിനെ രാഷ്ട്രീയമായി നേരിടാനുള്ള തന്ത്രങ്ങളും യോഗത്തിലുണ്ടാകും. ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ, ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരുടേയും നേതൃത്വത്തിലുള്ള മണ്ഡലതല പര്യടന പരിപാടികളടക്കം വരുന്നുണ്ട്. പക്ഷേ, എല്ലാറ്റിനും പ്രതിസന്ധി കരുവന്നൂർ ബാങ്ക് തട്ടിപ്പും കള്ളപ്പണ ഇടപാടും ഇഡിയുടെ അന്വേഷണമുണ്ടാക്കിയ വാർത്ത അലയൊലിയുമാണ്. ഇതാണ് ഗൗരവകരമായി വിഷയത്തിൽ സംഘടനാ പ്രതിസന്ധിയെന്ന നിലയിൽ ചർച്ച ചെയ്യുന്നത്.കെട്ടടങ്ങാതെ വിഭാഗീയതപാർട്ടിയിലെ വിഭാഗീയത ജില്ലയിൽ ഇതുവരെ പരിഹരിക്കാൻ സാധിക്കാത്തതിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. പരിഹരിച്ചെന്ന് പറയുന്നുണ്ടെങ്കിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ വിഭാഗീയത വളർത്തുകയാണെന്ന് സിപിഎം നേതൃത്വത്തിനുണ്ട്. ഇരിങ്ങാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി നിയോജകമണ്ഡലങ്ങളില്‍ പാര്‍ട്ടിയില്‍ വളര്‍ന്നിട്ടുള്ള ഗ്രൂപ്പിസവും അണികളിലെ നിരാശയും മറികടക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. തങ്ങളെ ചതിച്ചവരാണ് മുന്‍ മന്ത്രി അടക്കമുള്ളവരെ സംരക്ഷിക്കുന്നതെന്ന് കരുവന്നൂര്‍ തട്ടിപ്പില്‍ അറസ്റ്റിലായ ഇരിങ്ങാലക്കുടയിലെ പ്രാദേശിക നേതാക്കള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. തൃശൂര്‍ കോര്പ്പറേഷന് കേന്ദ്രമാക്കിയുള്ള പല അവിഹിത സാമ്പത്തിക ഇടപാടുകളിലും സിപിഎം നേതാക്കളുടെ സാന്നിധ്യമുള്ളത് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്.ഡിവൈഎഫ്ഐക്ക് പുതിയ ജില്ലാസെക്രട്ടറിഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന എൻ.വി വൈശാഖനെ പദവിയിൽ നിന്ന് നീക്കിയതിന് ശേഷം പുതിയ സെക്രട്ടറിയെ നിയമിക്കുന്നതടക്കം യോഗത്തിലുണ്ട്. ഇക്കഴിഞ്ഞ ജൂലായ് അവസാനത്തിലാണ്. ആഗസ്റ്റ് 15ന് ഫ്രീഡം സ്ട്രീറ്റ് ക്യാംപയിൻ ജില്ലയിൽ സെക്രട്ടറിയില്ലാതെയാണ് സംഘടിപ്പിക്കപ്പെട്ടത്. ജില്ലയിലെ വിഭാഗിയതയുടെ ഭാഗമായി ഉയർന്ന പീഡനാരോപണത്തെ തുടർന്നാണ് വൈശാഖനെ നീക്കിയത്.അഴിക്കോടൻ ദിനം ഇന്ന്സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കണ്‍വീനറുമായിരുന്ന അഴീക്കോടന്‍ രാഘവന് കൊലചെയ്യപ്പെട്ടിട്ട് ഇന്ന് 51 വര്‍ഷം പൂർത്തിയാകും. ശനിയാഴ്ച തൃശൂരിൽ അഴീക്കോടാൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് എം.വി ഗോവിന്ദനാണ്. കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ കെ.രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജു തുടങ്ങിയവര്‍ സംസാരിക്കും. കരുവന്നൂരിനെ മുൻനിറുത്തി കോൺഗ്രസും ബിജെപിയും ഉയർത്തുന്ന രാഷ്ട്രീയ നീക്കത്തിനെതിരെ എം.വി ഗോവിന്ദൻ പൊതുസമ്മേളനത്തിൽ മറുപടിയും പറയും.