ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ഓട്സ്

Spread the love

ഓട്‌സിനെ കുറിച്ച് പറയുമ്പോള്‍ ആദ്യം എല്ലാവരുടേയും മനസില്‍ വരുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമെന്നാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഓട്സ്. എല്ലാ പ്രായക്കാര്‍ക്കും ഓട്സ് കഴിക്കാം. പ്രഭാതഭക്ഷണമായി കഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഭക്ഷണം കൂടിയാണ് ഇത്. ഫൈബറിനാല്‍ സമ്പന്നമാണ് ഓട്സ്. കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സിലുണ്ട്. എല്ലിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായ വിറ്റാമിന്‍ ബിയുടെ കലവറ കൂടിയാണ് ഓട്‌സ്.പതിവായി ഓട്സ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും സഹായിക്കും. കൂടാതെ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ഓട്സ്. ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഓട്സ് കഴിക്കുന്നത് മലബന്ധത്തെ തടയാനും സഹായിക്കും. ഓട്സ് കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ഏറെ ഗുണം ചെയ്യും. ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും ഓട്സ് കഴിക്കുന്നത് നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓട്സില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും ഓട്സ് കഴിക്കുന്നത് ഗുണം ചെയ്യും.എല്ലാവര്‍ക്കും അറിയുന്നത് പോലെ നാരുകള്‍ ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഓട്സിന്‍റെ കലോറിയും വളരെ കുറവാണ്. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറം എന്നിവ മാറാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *