ഉത്തരാഖണ്ഡിലെ പിതോറഗറിൽ മണ്ണിടിച്ചിൽ
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ പിതോറഗറിൽ മണ്ണിടിച്ചിൽ. മേഖലയിൽ 100 മീറ്റർ ദൂരത്തിൽ റോഡ് ഒലിച്ചുപോയി. ഇതോടെ 300ഓളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ലഖൻപൂരിനടുത്ത് ധർചുളയിലും ഗുഞ്ജിയിലുമായാണ് ആളുകൾ കുടുങ്ങിയത്.രണ്ട് ദിവസത്തിനുള്ളിൽ റോഡ് ഗതാഗതയോഗ്യമാക്കുമെന്നാണ് വിവരം. ഉത്തരാഖണ്ഡിലെ ഭൂരിഭാഗം ജില്ലകളിൽ കനത്ത പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.യാത്രകൾ ഒഴിവാക്കി തീർത്ഥാടകർ സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്നും പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം, സുരക്ഷിതമായ ഇടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം, കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം യാത്ര ചെയ്യുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. യമുനോത്രി, ഗംഗോത്രി ധം യാത്രകൾക്കായി എത്തിയ ഭക്തർ കാലാവസ്ഥയ്ക്കനുസരിച്ച് യാത്ര ചെയ്യുക. കുട, റെയിൻ കോട്ട് തുടങ്ങിയവ കരുതണമെന്നും പൊലീസ് പറഞ്ഞു.