കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം മെയ് 25 26 27 തീയതികളിൽ
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം മെയ് 25 26 27 തീയതികളിൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കും. 25 ന് രാവിലെ 10 ന് സംസ്ഥാന കമ്മിറ്റി യോഗവും യാത്രയയപ്പ് സമ്മേളനവുംറവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹന്നാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് അധ്യക്ഷത വഹിയ്ക്കും. വൈകീട്ട് 4 ന് സംശുദ്ധ കേരളം, സംശുദ്ധ പോലീസ് എന്ന വിഷയത്തിൽ സെമിനാർ സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാം വിഷയം അവതരിപ്പിക്കും.ആർ.ശ്രീകണ്ഠൻ നായർ , നിലീന അത്തോളി, അഡ്വ. സി.പി പ്രമോദ്, ജി.പി അഭിജിത്ത് തുടങ്ങിയവർ ചർച്ച നയിക്കും. സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത് അധ്യക്ഷത വഹിയ്ക്കും. 26 ന് സംസ്ഥാന കമ്മിറ്റി തുടർച്ച , വൈകീട്ട് 5 ന് സാംസ്ക്കാരിക പരിപാടി. 27 ന് രാവിലെ 10 ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസീദ്ധികരിക്കുന്ന കാലത്തിനൊപ്പം കരുതലോടെ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയാകും. എം.എൽ.എ റോജി എം ജോൺ , ഡി.ജി.പി അനിൽ കാന്ത്, ഏ.ഡി.ജി. പി പദ്മകുമാർ, എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ: എ. ശ്രീനിവാസ് , എസ്.പി വിവേക് കുമാർ തുടങ്ങിയവർ പങ്കെടുക്കും. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ ബിജു പ്രവർത്തന റിപ്പോർട്ടും, ഖജാൻജി കെ.എസ് ഔസേഫ് വരവ് ചിലവ് കണക്കും, ടി.എസ് അനിൽകുമാർ ഓഡിറ്റ് റിപ്പോർട്ടും, പി.പി മഹേഷ് പ്രമേയവും അവതരിപ്പിക്കും. വൈകീട്ട് 4 ന് പൊതുസമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്, ജനറൽ സെക്രട്ടറി സി.ആർ ബിജു, ഖജാൻജി കെ.എസ് ഔസേഫ് , ജോയിന്റ് സെക്രട്ടറി വി.ചന്ദ്രശേഖരൻ , സ്വാഗത സംഘം ചെയർമാൻ ജെ. ഷാജിമോൻ, , കൺവീനർ ബെന്നി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.