ചൈനയിൽ കോവിഡ് പടർന്ന് പിടിച്ചു : ജനങ്ങൾ മരിച്ച് വീണുകൊണ്ടിരിക്കുമ്പോള്‍, ഇവിടെ ശാന്തമാണെന്ന് ഗ്ലോബല്‍ ടൈംസ്

Spread the love

ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് പടര്‍ന്ന് പിടിച്ചിട്ടും ജനങ്ങള്‍ മരിച്ചുവീണിട്ടും രാജ്യത്ത് ഒരു പ്രശ്‌നവുമില്ലെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ശ്മശാനങ്ങളിലും മോര്‍ച്ചറികളിലും മൃതദേഹങ്ങള്‍ കുന്നുകൂടുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, ഡിസംബര്‍ 19 വരെ ഏഴ് കോവിഡ് -19 മരണങ്ങളും ഡിസംബര്‍ 20 ന് പൂജ്യവും മാത്രമാണ് ഭരണകൂടം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടെന്ന് ഗ്ലോബല്‍ ടൈംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, സാഹചര്യം നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും കോവിഡ് പരിശോധനാ ഫലങ്ങള്‍ പരിശോധിക്കാതെ സുഖം പ്രാപിച്ച രോഗികള്‍ വീട്ടിലേയ്ക്ക് മടങ്ങുന്നുവെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.ബാറുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍, ജിംനേഷ്യങ്ങള്‍, ഡൈന്‍-ഇന്‍ സേവനങ്ങള്‍, ഹോട്ടല്‍ കോണ്‍ഫറന്‍സുകള്‍, ഭൂഗര്‍ഭ ബിസിനസുകള്‍ എന്നിവ രാജ്യത്ത് സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *