തീവ്രവാദികൾ നുഴഞ്ഞുകയറുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യോമ നിരീക്ഷണം ശക്തമാക്കി

Spread the love

മ്യാൻമറിൽ നിന്ന് മണിപ്പൂരിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യോമ നിരീക്ഷണം ശക്തമാക്കി. സൈനിക ഹെലികോപ്റ്ററുകളിലാണ് വ്യോമസേനയുടെ നേതൃത്വത്തിൽ നിരീക്ഷണം നടത്തുന്നത്. ഇംഫാൽ താഴ്‌വരയിലും, മ്യാൻമാർ അതിർത്തി മേഖലയിലും സുരക്ഷ സന്നാഹങ്ങളും, ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.അതിർത്തി പ്രദേശങ്ങളിലെ കൊടുംവനങ്ങളിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. ഇതിനെ തുടർന്ന് വനമേഖലയിൽ തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 14 കമ്പനി സേനയെയാണ് ഇതിനോടകം വിന്യസിച്ചിരിക്കുന്നത്. ഏതാനും ദിവസമായി മണിപ്പൂർ സംഘർഷബാധിത പ്രദേശമായതിനാൽ, സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. നിലവിൽ, അക്രമം കുറഞ്ഞതോടെ കർഫ്യൂവിൽ രാവിലെ 7 മണി മുതൽ 10 മണി വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. അതേസമയം, കലാപത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *