കരടി ചാടി വീണു : ആദിവാസി യുവാവിനെ ആക്രമിച്ചു
ഇടുക്കി : വനത്തിനുള്ളിൽ വനം വിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിയാണ് കരടിയുടെ ആക്രമണത്തിന് ഇരയായത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് സംഭവം. കൃഷ്ണകുട്ടിക്ക് കരടിയുടെ ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവർ കൃഷ്ണൻകുട്ടിക്ക് പ്രഥ ശുശ്രൂഷ നൽകിയ ശേഷം സത്രത്തിലെത്തിച്ചങ്കിലും . പിന്നീട് അദ്ദേഹത്തെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.