മദ്യലഹരിയിൽ തൊഴിലാളി സുഹൃത്ത് യുവാവിനെ കുത്തിക്കൊന്നു
മംഗ്ളുറു : വാക്ക് തർക്കത്തെ തുടർന്ന് മദ്യലഹരിയിലായിരുന്ന തൊഴിലാളി സുഹൃത്ത് യുവാവിനെ കുത്തിക്കൊന്നു. കൊല്ലം സ്വദേശിയായ ബിനു (40 )ആണ് മരിച്ചത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിനോയ് എന്ന ജോൺസൺ ( 52 ) ആണ് ആക്രമം നടത്തിയതെന്നാണ് പറയുന്നത്. ഇരുവരും തണ്ണീർഭാവി ബീചിന് സമീപം ബോട് അറ്റകുറ്റപ്പണി – നിർമാണ ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച വൈകുന്നേരം രണ്ട് പേരും തമ്മിൽ ചെറിയ വാക്കേറ്റം നടത്തുകയും ചെയ്തു . ഇതോടെ വാക്കേറ്റത്തിന്റെ ദേഷ്യത്തിൽ രാത്രിയിൽ അമിത മദ്യലഹരിയിൽ എത്തിയ ജോൺസൺ മുറിയിൽ ഉറങ്ങിക്കിടന്ന ബിനോയിയെ തന്റെ കൈയിൽ കരുതിയിരുന്ന കത്തിക്കൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് ജോൺസണിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ബിനോയിമരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പനമ്പൂർ പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.