നവകേരളസദനെതിരായ പ്രതിഷേധം ശക്തമാക്കാൻ കെ.എസ്.യു
തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി സർക്കാർ നടത്തുന്ന നവകേരളസദസിനെതിരായ പ്രതിഷേധം ശക്തമാക്കാൻ കെ.എസ്.യു . കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യം അറിയിച്ചത് . കരിങ്കൊടി കൊണ്ട് പ്രതിഷേധിച്ചവരെ കയ്യൂക്ക് കൊണ്ട് നേരിട്ട ഡിവൈഎഫ്ഐക്കും കേരളാ പൊലീസിനും എതിരെയുളള പ്രതികരണം കൂടിയാണ് എറണാകുളം ജില്ലയിലെ പ്രതിഷേധമെന്നും അലോഷ്യസ് വ്യക്തമാക്കി.