സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പന്നിയുടെ ഇറച്ചിയും ശരീര അവശിഷ്ടങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൂത്താട്ടുകുളം: റോഡരികിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പന്നിയുടെ ഇറച്ചിയും ശരീര അവശിഷ്ടങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉദ്ദേശം നാലുപന്നികളുടെ ശരീരഭാഗങ്ങളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച വെളുപ്പിന് എംസി റോഡിൽ ചോരക്കുഴി പാലത്തിനു സമീപം ആണ് സംഭവം. 400 കിലോഗ്രാമോളം മാംസമുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ. കശാപ്പു ശാലയിൽ വില്പനയ്ക്കായി എത്തിച്ചതാണെന്നും സംശയമുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ അധികൃതരും ആരോഗ്യ വിഭാഗവും മാംസം കുഴിച്ചുമൂടാനുള്ള ക്രമീകരണം നടത്തി. കുറ്റക്കാരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.