എഐ ക്യാമറ അഴിമതിയിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം

Spread the love

എഐ ക്യാമറ അഴിമതിയിൽ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. വാർത്തസമ്മേളനത്തിൽ അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സർക്കാരിനെ ആക്രമിച്ചത്. പദ്ധതിയില്‍ നടന്നത് 100 കോടിയുടെ അഴിമതിയെ സതീശൻ പറഞ്ഞു.ട്രോയ്സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ.ട്രോയ്സ് പ്രൊപ്പോസൽ നൽകിയിരുന്നു.സെൻട്രൽകൺട്രോൾ റും അടക്കം നിർമിക്കുന്നതിനടക്കം 57 കോടിരൂപയാണ് ഇവർ നൽകിയിരുന്ന പ്രൊപ്പോസൽ. 57 കോടി എന്നത് 45കോടി ക്ക് തീർക്കാവുന്നതാണ്.അതാണ് 151 കോടയുടെ കരാറിൽ എത്തിയത്. 50 കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.പ്രസാഡിയ കമ്പനി ഉടമ ഒന്നും നിഷേധിച്ചിട്ടില്ല.കൺസോർഷ്യം യോഗത്തിൽ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്.പ്രകാശ് ബാബു സ്വപ്ന പദ്ധതിയെന്നാണ് യോഗത്തിൽ വിശദീകരിച്ചത്. കൺസോർഷ്യത്തിൽനിന്ന് പിൻമാറിയ കമ്പനികൾ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടോയെന്ന് വ്യവസായ മന്ത്രി ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ടവർ പറയട്ടെയെന്ന് വി ഡി സതീശൻ പറഞ്ഞു.അൽഹിന്ദ് കമ്പനിതന്നെ ഇതിലെ തട്ടിപ്പ് സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.സർക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഇതിന്‍റെ അർത്ഥം.പ്രസാദിയയുടെ നിയന്ത്രണത്തിലാണ് മുഴുവൻ ഇടപാടും നടന്നത്.തട്ടിപ്പെന്ന് വ്യവസായമന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും അറിയാമായിരുന്നു.ഇരുവരുടെയും കൈകൾ കെട്ടപ്പെട്ടിരുന്നു.ഇരുവരും അഴിമതിനടത്തിയെന്ന് ആരോപിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നതെന്ന് സതീശൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *